ആലുവ: നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കെട്ടികിടക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കും. നഗരത്തിൽ മാലിന്യം തള്ളാതിരിക്കാൻ കർശന നടപടിയെടുക്കും. ക്യാമറകൾ സ്ഥാപിക്കും. മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസി ലീഗ് ജില്ല പ്രസിഡന്റ് സി.കെ. ബീരാൻ, ലീഗ് ജില്ല വർക്കിംഗ് കമ്മിറ്റി അംഗം സെയ്ദ്കുഞ്ഞ് പുറയാർ, എം.എസ്. ഹാഷിം, പി.എ. സമദ്, അക്‌സർമുട്ടം, സലീം എടയപ്പുറം, സുഫീർ ഹുസൈൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.