divider

തൃപ്പൂണിത്തുറ : ഡിവൈഡർ കാട്ട് മൂടിയിട്ടും ഇവ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പുല്ലുവില. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി മാസങ്ങൾ പിന്നിട്ടു. അതേസമയം വളവിന്റെ നടുഭാഗത്തായുള്ള ഡിവൈഡർ രാത്രികാലത്ത് അപകടം ക്ഷണിച്ചു വരുത്തുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം ജില്ലയിലേക്കുള്ള പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് നിത്യേന കടന്നു പോകുന്നത്. കാട് വെട്ടിതെളിച്ച് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.