-mp
അങ്കമാലി ബ്ലോക്ക് സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കുന്നു

അങ്കമാലി:തുറവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കമാലി ബ്ലോക്ക് സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു.സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം റോജി എം.ജോൺ എംഎൽഎ യും,മഹാത്മാ ഹാളിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ പി.ജെ.ജോയിയും നിർവഹിച്ചു.തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ.ജോസ് ഒഴലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ് എം.വി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. മത്സകർഷകർക്കുള്ള വായ്പാ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവും,വിവിധ സംരംഭകർക്കുള്ള വായ്പ വിതരണ ഉദ്ഘാടനം വാർഡ് മെമ്പറും,മുൻഡയറക്ടറുമായ എം.പി.മാർട്ടിനും,ഓഫീസ് കമ്പ്യൂട്ടറൈസേഷൻ ഉദ്ഘാടനം കാരുണ്യ സർവീസ് സൊസൈറ്റി സെക്രട്ടറി ബി.വി.ജോസ് നിർവഹിച്ചു.
സംഘം ഡയറക്ടർമാരായ വി.വി.ജോസഫ്,പി.വി.ആന്റണി,കെ.ടി.ഡേവീസ്,പി.കെ.അശോകൻ,സെബി ജോസ്,ആന്റണി തോമസ്,ലാജി ബേബി,അൽഫോൻസ ജോസ്,ബിന്ദു ജോൺസൻ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.ഏല്യാസ് എന്നിവർ പ്രസംഗിച്ചു.