നെടുമ്പാശേരി: കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ ഭാഗമായുള്ള ട്രയൽ റണ്ണിന്റെ ഭാഗമായി ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. തെരഞ്ഞെടുത്ത 25 ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകി. പ്രതിരോധ മരുന്ന് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത, രോഗ, പ്രതിരോധ, വാക്‌സിൻ ഉപയോഗ രീതി, മരുന്ന് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ തുടങ്ങിയവ മോക്ഡ്രില്ലിൽ അവതരിപ്പിച്ചു. അഡീഷണൽ ഡി. എം.ഒ.ആർ. വിവേക് കുമാർ പ്രോഗ്രാം വിശദീകരിച്ചു. ജില്ല ആർ.ടി.എച്ച് ഓഫീസർ ഡോ. എം. ജി. ശിവദാസൻ, സർവലന്റ് മെഡിക്കൽ ഓഫീസർ ഡോ. സി. പ്രതാപ്ചന്ദ്രൻ, എം.സി.എച്ച് ഓഫീസർ ടി.ആർ. സെൽസി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി, മെഡിക്കൽ ഓഫീസർ ഡോ.പി.ടി. എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.