തൃക്കാക്കര : തൃക്കാക്കര നഗരസഭയിലെ എല്ലാ സ്ഥിരം സമിതികളും യു.ഡി.എഫിനു ലഭിച്ചു. അഞ്ച് വിമതൻമാരിൽ നാല് പേർ എൽ.ഡി.എഫിന് പുന്തുണച്ചത് ഏറെ ആശങ്കകൾക്കിടയാക്കി എങ്കിലും ഒരാളു

ടെ പിന്തുണ ലഭിച്ചതോടെയാണ് സ്ഥിരം സമിതികൾ എല്ലാം യു.ഡി.എഫിന് ലഭിച്ചത്. യു.ഡി.എഫിന് നിരുപാധിക പിന്തുണ നൽകിയ ഇ.പി കാദർകുഞ്ഞാണ് കോൺഗ്രസിനൊപ്പം നിന്നത്. ഇന്നലെ രാവിലെ 11ന് വരണാധികാരി ഡപ്യൂട്ടി കലക്ടർ എം.വി സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. ആദ്യം ഓരോ കമ്മിറ്റികളിലേക്കുമുള്ള വനിത പ്രതിനിധികളെ തിരഞ്ഞെടുത്തു. തുടർന്ന് ഓരോ കമ്മിറ്റിയിലേക്കുമുള്ള ബാക്കി അംഗങ്ങളും തിരെഞ്ഞെടുക്കപ്പെടുകയായിരുന്നു.

വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യഭ്യാസം തുടങ്ങി സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. വികസനത്തിലേക്ക് സ്മിത സണ്ണി,വി.ഡി.സുരേഷ്, സജിന അക്ബർ,ജോസ് കളത്തിൽ,കെ.എൻ ജയകുമാരി,എം.കെ ചന്ദ്രബാബു,സൽമ ഷിഹാബ് എന്നിവരും, ക്ഷേമത്തിലേക്ക് സുനീറ ഫിറോസ്,ഹസീന ഉമ്മർ,ഷിമി മുരളി,സി.സി വിജു,അജുന ഹാഷിം,ഉഷ പ്രവീൺ, സുബൈദ റസാഖ് എന്നിവരും, ആരോഗ്യത്തിലേക്ക് ലാലി ജോഫിൻ,റാഷിദ് ഉള്ളംപിള്ളി,ദിലീപ് ( ഉണ്ണി കാക്കനാട് ),പി.എം യുനുസ്,എം.ജെ ഡിക്സൻ,കെ. എക്സ് സൈമൺ,വർഗീസ് പ്ലാശ്ശേരി എന്നിവരും, പൊതുമരാമത്ത് കമ്മിറ്റിയിലേക്ക് സോമി റെജി,ഇ.പി കാദർ കുഞ്ഞ്,ഷാജി വാഴക്കാല,എം.ഒ വർഗീസ്,ആര്യ ബിബിൻ,റസിയ നിഷാദ്, ജിജോ ചിങ്ങംതറ എന്നിവരും വിദ്യഭ്യാസത്തിലേക്ക് രാധാമണി പിള്ള,നൗഷാദ് പല്ലച്ചി, ടി.ജി ദിനൂപ്,രജനി ജീജൻ,പി.സി മനൂപ്,അബ്ദു ഷാന,അസ്മ ഷെരീഫ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ധനകാര്യ കമ്മിറ്റിലേക്ക് വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടിക്ക് പുറമെ വനിതാ പ്രതിനിധിയായി എൽ.ഡി.എഫിലെ അനിത ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ശേഷിക്കുന്ന അംഗങ്ങളെ തിങ്കളാഴ്ച്ച രാവിലെ 11ന് തിരഞ്ഞെടുക്കും.