പെരുമ്പാവൂർ: ജോയിന്റ് കൗൺസിൽ സംസ്ഥാന ജില്ലാ മേഖലാ കൺവൻഷന്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി നടത്തുന്ന അംഗത്വ വിതരണത്തിന് കുന്നത്തുനാട് മേഖലയിൽ തുടക്കമായി. സിവിൽ സ്റ്റേഷനിൽ വച്ച് പുതുതായി സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അംഗത്വം നൽകി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഒ.ജി. സജിമോൻ, പോൾ വർഗ്ഗീസ്, മിനി ബി.കൃഷ്ണൻ, സന്ദീപ്, ബിജു, അമീന എന്നിവർ പങ്കെടുത്തു.