covid

കൊച്ചി: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ 4 പേരുൾപ്പെടെ ജില്ലയിൽ 708 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 644 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. 50 പേരുടെ ഉറവിടം അ‌ഞ്ജാതമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 10 ആരോഗ്യപ്രവർത്തകരുമുണ്ട്.

686 പേർ ഇന്നലെ രോഗമുക്തി നേടി. 936 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26022 ആയി. ഇതിൽ 25603 പേർ വീടുകളിലും 3 പേർ കൊവിഡ് കെയർ സെന്ററുകളിലും 416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8926 ആണ്.