കളമശേരി: കുസാറ്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ എം.സി.എ, എം.സി.എ (ലാറ്ററൽ എൻട്രി) എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സോഫ്റ്റ് കമ്പ്യൂട്ടിംഗ്), എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റ സയൻസ്) കോഴ്‌സുകളിൽ എസ്.സി- എസ്.ടി സംവരണ സീറ്റുകൾ ഉൾപ്പടെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി 13 ന് ഓൺലൈൻ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി നാളെ രാത്രി 10 മണിയ്ക്ക് മുമ്പായി admissions.cusat.ac.in ൽ നൽകിയിട്ടുള്ള ഗൂഗിൽ ഫോം മുഖേന രജിസ്റ്റർ ചെയ്യണം. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണ ലഭിക്കും. പട്ടിക ജാതിപട്ടിക വർഗ അപേക്ഷകരുടെ അഭാവത്തിൽ സീറ്റുകൾ ഒ.ഇ.സി വിഭാഗത്തിന് നൽകും. ഫോൺ: 04842576253, 2862391