കളമശേരി: കുസാറ്റ് സ്‌കൂൾ മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്.എം.എസ്)എ.ഐ.സി.ടി.ഇയുമായി ചേർന്ന് 'ഡാറ്റ സയൻസ്' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നൈപുണ്യ വികസന ശില്പശാല കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എസ്.എം.എസ് ഡയറക്ടർ ഡോ. ഡി. മാവൂത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ കോഓർഡിനേറ്റർ ഡോ. സന്തോഷ് കുമാർ സംസാരിച്ചു. ജനുവരി 7 മുതൽ 11 വരെ നടക്കുന്ന ശില്പശാലയിൽ ഡാറ്റ സയൻസിന്റെ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. കാശ്മീർ മുതൽ കന്യാകുമാരി വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അക്കാദമിക്, ഗവേഷണ, വ്യാവസായ മേഖലകളിൽ നിന്നുള്ള 200 പേരാണ് പങ്കെടുക്കുന്നത്. പുതുയുഗത്തിലെ ഡാറ്റ സയൻസിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്ത് അവ തുറന്നിടുന്ന അവസരങ്ങൾ വിശദമായി വിലയിരുത്തുക എന്നതാണ് ശില്പശാല ലക്ഷ്യമിടുന്നത്.