ഏലൂർ : നഗരസഭ ബഡ്സ് സ്കൂളിൽ പുതിയ ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് പുതിയ ചിവിട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷൻ വഴി ആവശ്യമായ ഫണ്ട് ലഭിച്ചു. നടത്തിപ്പിനായി പരിശീലനം ലഭിക്കും. യൂണിറ്റ് രൂപീകരണ യോഗത്തിൽ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർമാൻ ലീലാ ബാബു കൗൺസിലർമാരായ പി.എ.ഷെരീഫ്, ദിവ്യാനോബി സി.ഡി.എസ് ചെയർപേഴ്സൺ റിൻജു ഷിബു, പി.ടി.എ.പ്രസിഡൻ്റ് പി.പി.ഇബ്രാഹിം കുട്ടി, പ്രിൻസിപ്പാൾ ബേബി ജോൺ, സി.ഡി.എസ് . മെമ്പർ സെക്രട്ടറി ഷെറിൻ എന്നിവർ പങ്കെടുത്തു.