അങ്കമാലി: എ.പി.കുര്യൻ സ്മാരക വായനശാലയിൽ ഈ വർഷം വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനോദ്ഘാടനം നടത്തി.ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ 7വരെ പ്രദർശനം നടക്കും. പുസ്തക പ്രദർശനോദ്ഘാടനം മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറി പ്രസിഡന്റ് കെ.എസ്.മൈക്കിളിന് പുസ്തക ക്വിറ്റ് നൽകി എ.പി.കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽആലുവ താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ്,പഠനകേന്ദ്രം ട്രഷറർ സജി വർഗ്ഗീസ്, സച്ചിൻ കുര്യാക്കോസ്, വിനീത ദിലീപ്, എ.സി. ജയൻ, ടി.ഏലിയാസ് എന്നിവർ സംസാരിച്ചു.