iron-kudu

തൃപ്പൂണിത്തുറ: നഗരസഭയും ശുചിത്വമിഷനും പതിനായിരങ്ങൾ മുടക്കി നിർമ്മിച്ച മാലിന്യം തരംതിരിക്കൽ ഇരുമ്പ് കൂട് കാടുകയറിയ നിലയിൽ. റെയിൽവേ സ്റ്റേഷൻ പരിസരത്തെ വീടുകളിലെ വിവിധ മാലിന്യങ്ങൾ ഖരം, ജൈവം എന്നിങ്ങനെ ഓരോന്ന് പ്രത്യേകം തയ്യാറാക്കിയ അറകളിൽ നിക്ഷേപിക്കുകയും ശുചിത്വ മിഷൻ പ്രവർത്തകർ ശേഖരിച്ച് നിർമാർജ്ജനം ചെയ്യുക എന്നതുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇരുമ്പ് കൂട് സ്ഥാപിച്ചതല്ലാതെ ഇതിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.