കോതമംഗലം: നേര്യമംഗലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 2021 ജനുവരി 10ന് ആരംഭിക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.10 ന് കൊടിയേറ്റോടെ നടക്കുന്ന ചടങ്ങുകൾ 15ന് ആറാട്ടോടെ സമാപിക്കും ആഘോഷ പരിപാടികൾക്ക് പ്രസിഡന്റ് എം.യു.സജീവൻ, സെക്രട്ടറി വി.എൻ ബാലകൃഷ്ണൻ നായർ, കൺവീനർ ദീപു തുടങ്ങിയവർ നേതൃത്വം നൽകും.