പറവൂർ: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പദ്ധതിയിൽ പുത്തൻവേലിക്കര അറക്കപ്പറമ്പിൽ രാധാകൃഷ്ണന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, പഞ്ചായത്ത് ജനപ്രതിനിധികളായ വി.ടി. സലീഷ്, രജനി ബിബി, അജല പുരുഷൻ, ലൈജു കാട്ടാശ്ശേരി, എം.എസ്. രാജൻ, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ് കാസിം, സുനിൽ കുന്നത്തൂർ, പി.കെ. ഉല്ലാസൻ എന്നിവർ പങ്കെടുത്തു. ആസ്റ്റർ ഹോംസിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്.