കോതമംഗലം: പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞമടക്കമുള്ള വികസന നേട്ടങ്ങളുടെ തുടർച്ചയ്ക്കായി അദ്ധ്യാപകർ മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.ടി.എ കോതമംഗലം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ.സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ.വി.ബെന്നി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് കെ.എൻ സജിമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് രൂൂപ നായർക്കും, പിണ്ടിമനഗ്രാമ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എസ്.എം.അലിയാരിനും സ്വീകരണം നൽകി.നഗരസഭ വൈസ് ചെയർപേഴ്സൻസിന്ധു ഗണേശൻ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ചടങ്ങിൽ കെ.എ.നൗഷാദ്, പി.അലിയാർ, എം. ഡി. ബാബു, ടി.എ.അബൂബക്കർ ,ഒ.പി. ജോയി, ആർബൈജു തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി കെ.എൻ.സജിമോൻ (പ്രസിഡന്റ്) എസ് എം.മുഹമ്മദ് (സെക്രട്ടറി) പി.ബി.ജലാലുദ്ദീൻ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.