കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിന് സ്വീകരണം നൽകി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു.കെ.സജീവ് കർത്ത, കെ.കെ.ദാനി, കെ.വി.സുധീർ, പി.എസ്.നജീബ്, റ്റി.ആർ.സുനിൽ, എം.ജി.രാമകൃഷ്ണൻ, റ്റി.എം.എബി, കെ.സി.സാബു, പി.എസ് മുഹമ്മദ് ഷെരീഫ തുടങ്ങിയവർ പ്രസംഗിച്ചു.