പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിൽ നിന്നും 21.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. ചെമ്മായം പാലം പുനർനിർമ്മിക്കാൻ 17.66 കോടി, ചക്കരക്കടവ് കവല മുതൽ പെരുമ്പടന്ന കവല വരെ ബി.സി ടാറിംഗ് 60 ലക്ഷം. പറവൂർ - ചക്കരക്കടവ് റോഡ് ബി.സി ടാറിംഗ് 45 ലക്ഷം, കണ്ണൻകുളങ്ങര മുതൽ കൂട്ടുകാട് വഴി കൊച്ചങ്ങാടി വരെയും തട്ടുകടവ് - ചേന്ദമംഗലം റോഡ് ബി.സി ടാറിംഗിന് 1.2 കോടി രൂപയും ദേവസ്വംപാടം റോഡ് ടാറിംഗ് 35 ലക്ഷം. കുര്യാപ്പിള്ളി - സൗത്ത് മാച്ചാംതുരുത്ത് റോഡിലെ കാന നിർമ്മാണം 9 ലക്ഷം, മൂത്തകുന്നം ഫെറിക്കടവ് മുതൽ മലബാർ ജംഗ്ഷൻ വരെ കാന നിർമ്മാണം 15 ലക്ഷം, ചക്കരക്കടവ് റോഡിൽ കലുങ്ക് നിർമ്മാണം 9 ലക്ഷം, ചേന്ദമംഗലം കവല മുതൽ ചേന്ദമംഗലം പാലത്തിനും ഇടയിൽ കേടുവന്ന കാന പൊളിച്ചു പണിയുന്നതിന് 12 ലക്ഷം, കോടതിക്ക് ചുറ്റുമുള്ള റോഡിലും മൂകാംബിക ക്ഷേത്രം റോഡിലേയും കാന താഴ്ത്തി പുതുക്കി പണിയുന്നതിന് 22 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. സാങ്കേതികാനുമതി ലഭിച്ച ശേഷം ടെണ്ടർ നടപടികൾ പൂർത്തിയായി വേഗത്തിൽ പണികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.