water-pipe-brack-
ചേന്ദമംഗലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയതു മൂലം ഗതാഗതം നിയന്ത്രിക്കുന്നു

പറവൂർ: കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ചേന്ദമംഗലം പഞ്ചായത്തിൽ പൂർണമായും നഗരത്തിൽ ഭാഗികമായും ശുദ്ധജലവിതരണം മുടങ്ങി. ചേന്ദമംഗലം കവലയ്ക്കും ചേന്ദമംഗലം പാലത്തിനുമിടയിലാണ് ഇന്നലെ രാവിലെ റോഡിന്റെ നടുഭാഗത്ത് പൈപ്പ് പൊട്ടിയത്. വെള്ളം പുറത്തേക്കു ശക്തമായി ഒഴുകിയതുമൂലം റോഡ് തകർന്നിട്ടുണ്ട്. റോഡിന്റെ നടുഭാഗത്തെ മണ്ണ് പുറത്തേയ്ക്ക് ഒലിച്ച് പോയതിനാൽ റോഡിന് വിള്ളലുണ്ടായിട്ടുണ്ട്. ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഇതിലൂടെ പോകുന്നത് പൊലീസ് തടഞ്ഞു. വർഷങ്ങൾ പഴക്കമുള്ള 150 എം.എം ആസ്ബറ്റോസ് പൈപ്പാണ് റോഡിനടിയിലൂടെ കടന്നുപോകുന്നത്. അറ്റകുറ്റപ്പണികൾ രാത്രിയോടെ ആരംഭിക്കും. ചേന്ദമംഗലത്തും നഗരത്തിലും ഇന്ന് ശുദ്ധജലവിതരണം തടസപ്പെടും.