kklm
ലയൺസ് ക്ലബ്ബിന്റെ സേഫ് ട്രിങ്കിംഗ് വാട്ടർ പ്രൊജ്രക്ട് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ. ജീ. ബാലസുബ്രമണ്യൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 'സേഫ് ട്രിങ്കിംഗ് വാട്ടർ പ്രൊജ്രകിന്', തുടക്കമായി. കൂത്താട്ടുകുളം സബ്‌രജിസ്ട്രാർ ഓഫീസിലും സബ്‌ട്രെഷറിയിലും വാട്ടർ പ്യൂരിഫയർ ഘടിപ്പിച്ച് പദ്ധതി തുടങ്ങി.
ലയൺസ് ഡിസ്ട്രിക്ട് 318ഇ ഗവർണർ ലയൺ ആർ. ജീ. ബാലസുബ്രമണ്യൻ ഉദ്ഘാടനം നിർവഹിച്ചു. കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് പ്രസിഡന്റ്, ഡോ. ശ്രീകാന്ത് പി നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.പദ്ധതിയുടെ അടുത്ത ഘട്ടം കൂത്താട്ടുകുളം മുനിസിപ്പാലിറ്റി ഓഫീസിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.
മുനിസിപ്പൽ ചെയർപെർസൺ, വിജയ ശിവൻ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി വൈസ് ചെയർപെർസൺ അംബികാ രാജേന്ദ്രൻ, വാർഡ് കൌൺസിലർ സിബി കൊട്ടാരം, സബ് ട്രെഷറി ഓഫീസർ മാത്യു കെ ഐ, സബ് രെജിസ്ട്രാർ ശാലോം ജോർജ്, സോൺ ചെയർപെർസൺ മനോജ് അമ്പുജാക്ഷൻ, ഡിസ്ട്രിക്ട് ചീഫ് പ്രൊജ്രക്ട് കോർഡിനേറ്റർ രാജൻ നമ്പൂതിരി, ക്യാബിനറ്റ് ട്രെഷറർ ഷൈൻ കുമാർ, പി.ആർ.ഓ. വി.ആർ. ശ്രികുമാർ, ട്രെഷറർ ജേക്കബ് കുരിയാക്കൊസ്, ക്യാബിനറ്റ് അഡ്വൈസർ ലയൺ കെ.ജെ.ബി. തോമസ് കൂത്താട്ടുകുളം ലയൻസ് ക്ലബ്ബിന്റെ ഭാരവാഹികളായ ജിജി, രാജു, ജോസഫ് സെബാസ്റ്റ്യൻ, ടോണി, ബസന്ത് മാത്യു, ശ്രീകുമാർ,സജിത്ത് , സാബു, സൈമൺ കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.