1


തൃക്കാക്കര : ചങ്ങാത്ത മുതലാളിത്യത്തിൽ മൂലധനശക്തികൾ ഭരണകൂടത്തെ വിലക്കെടുക്കുകയാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള പറഞ്ഞു. കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് നടക്കുന്ന കർഷക സമരം 19 ദിവസം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ രാജ്യത്തെ കുത്തക മുതലാളുമാർക്ക് കാർഷിക രംഗം തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ. ഡി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.എം സി.സുരേന്ദ്രൻ (കർഷക സംഘം ജില്ലാ സെക്രട്ടറി) കെ.വി.ഏലിയാസ്(കർഷക സംഘം ജില്ലാ പ്രസിഡന്റ്) എം.പി.ജോസഫ്(സി.പി.ഐ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി) എ.പി.ഷാജി(കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം ) എം.എബ്രഹാം ,എൻ.ജയദേവൻ, പി.കെ.പവിത്രൻ, കെ.എൻ.രാധാകൃഷ്ണൻ, സി.എൻ.അപ്പുക്കുട്ടൻ, കെ.കെ.ജോഷി മാസ്റ്റർ, കെ.ടി.രാജേന്ദ്രൻ,ടി.എ.സുഗതൻ, എൻ.കെ.പ്രദീപ് എന്നിവർ സംസാരിച്ചു.സമരം ഇന്നും തുടരും