lotter

കൊച്ചി: അന്യ സംസ്ഥാന ലോട്ടറിയുടെ വില്പന ജില്ലയിൽ അനുവദിക്കില്ലെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമര സമിതിയുടെ ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും ഗവർണർക്കും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ഒപ്പുകൾ ശേഖരിച്ച് നിവേദനം നൽകും. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച നടക്കും. എറണാകുളം കെ .എസ്. ടി. എ ഹാളിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി .ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ ഷാജി ഇടപ്പള്ളി,പി .എസ്. മോഹനൻ , ബാബു കടമക്കുടി , ജോർജ് കോട്ടൂർ ,കെ. മുരുകൻ ,എം .എ ഭക്തവത്സലൻ എന്നിവർ സംസാരിച്ചു.