മൂവാറ്റുപുഴ: എം.സി.വൈ.എം. വാർഷിക സെനറ്റ് സമ്മേളനം ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ചടങ്ങിൽ എം.സി.വൈ.എമ്മിന്റെ ജോബ് പോർട്ടൽ വെബ്‌സൈറ്റിന്റെ ഔദ്യോഗിക പ്രകാശാനവും ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയാഡോഷ്യസ് നിർവഹിച്ചു. വിമലഗിരി കാത്തിലിക് ബിഷപ്‌സ് ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ രൂപത വികാരി ജനറാൾ മോൺ. ചെറിയാൻ ചെന്നിക്കര, എം.സി.വൈ.എം രൂപത ഡയറക്ടർ ഫാ. കുരിയാക്കോസ് കറുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് കുടിലിൽ, എം.സി.വൈ.എം രൂപത പ്രസിഡന്റ് റിജോ ജോൺസൺ, രൂപത ജനറൽ സെക്രട്ടറി കുമാരി. ജോസ്മി പി ജോണി ,അനിമേറ്റർ സി. സ്മിത എസ് ഐ സി, ശ്രീ. ഷിബു പനച്ചിക്കൽ, എം.സി.വൈ.എം സഭാതല സെക്രട്ടറി ബിച്ചു കുര്യൻ തോമസ് എന്നിവർ സംസാരിച്ചു.