അങ്കമാലി: കറുകുറ്റി, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളിലെയും അങ്കമാലി നഗരസഭയിലെയും വെള്ളക്കരം കുടിശിക വരുത്തിയിട്ടുള്ളവർ എത്രയുംവേഗം തുക അടയ്ക്കണമെന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ആറുമാസത്തിലധികം കുടിശിക വരുത്തിയിട്ടുള്ളവരുടെ കണക്ഷൻ തിങ്കളാഴ്ച മുതൽ വിച്ഛേദിക്കും.