നെടുമ്പാശേരി: കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ മുമ്പിൽ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം എൻ.ടി.യു.ഐ ജില്ലാ സെക്രട്ടറി എ.പി. പോളി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് കെ.ടി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് പി. എ. ബിജു പ്രസംഗിച്ചു.