വൈപ്പിൻ: വൈപ്പിൻകരയിലെ സർവീസ് പെൻഷൻകാർക്ക് 4 ദിവസമായി നായരമ്പലം ട്രഷറിയിൽ നിന്ന് പെൻഷൻ ലഭിക്കുന്നില്ല. കമ്പ്യൂട്ടർ/ നെറ്റ് വർക്ക് തകരാറാണന്നാണ് കാരണമായി പറയുന്നത്. ഇത്രയും ദിവസമായി അത് പരിഹരിച്ച് പെൻഷൻ വിതരണം നടത്താത്തതിൽ സർവീസ് പെൻഷൻകാർ നിരാശരാണ്. വൃദ്ധരായ പെൻഷൻകാർ ദിവസവും വന്ന് കാത്തു നിന്ന ശേഷം പെൻഷൻ ലഭിക്കാതെ മടങ്ങുകയാണ് . ഈ കൊവിഡ് കാലത്ത് വൃദ്ധർ അനാവശ്യമായി ബസുകളിലും മറ്റുമായി നാല് ദിവസം തുടർച്ചയായി യാത്ര ചെയ്യേണ്ടി വരുന്നത് ഒഴിവാക്കേണ്ടപെടേണ്ടതാണ്. എത്രയും വേഗം കമ്പ്യൂട്ടർ തകരാറുകൾ പരിഹരിച്ച് പെൻഷൻ വിതരണം അടുത്ത പ്രവർത്തി ദിനം മുതൽ തന്നെ പുനരാരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പ്രസിഡന്റ് പി.കെ. ഭാസി അധികൃതരോട് ആവശ്യപ്പെട്ടു.