കാലടി: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പത്താംതരം തുല്യത, ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പത്താം ക്ലാസ് തോറ്റവർ, ഏഴാം ക്ലാസ്ജയിച്ച് പിന്നീട് പഠനം നിർത്തിയവർ എന്നിവർക്ക് പത്താംതരം തുല്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 17 വയസ് പൂർത്തീകരിച്ചിട്ടുണ്ടാവണം. പി.എസ്.സി അംഗീകാരമുള്ളതും സർക്കാർ ജീവനക്കാർക്ക് പ്രൊമോഷന് അർഹതയും ഉണ്ടാകും. പത്താം ക്ലാസ് ജയിച്ചവർ, പ്രീഡിഗ്രി ഹയർ സെക്കൻഡറി തോറ്റവർ എന്നിവർക്ക് അപേക്ഷിക്കാം. തുടർ പഠനത്തിന് അർഹതയും നേടാം. 22 വയസ് പൂർത്തീകരിക്കണം. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്‌സുകളാണ് ഉള്ളത്. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക 9961204758. അവസാന തീയതി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.