photo
കെ.എസ്.ടി.എ വൈപ്പിൻ ഉപജില്ലാസമ്മേളനം കെ എസ് മാധുരി ദേവി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മുപ്പതാമത് വൈപ്പിൻ ഉപജില്ലാസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് മാധുരിദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡാൽമിയ തങ്കപ്പൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ഷൈൻ ഉപജില്ലാ പ്രസിഡന്റ് ടി. എ ബാബുരാജ്, സെക്രട്ടറി കെ എസ് ദിവ്യരാജ്, സി എസ് വൈശാഖ്, ടി ബി സന്ദീപ് , ടി എസ് ജിന, എൻ ആർ പ്രമോദ് , കെ ടി മധു, ജെയ്‌നി ജോസഫ് , എസ് എസ് കെ വൈപ്പിൻ ബ്ലോക്ക് പ്രോജെക്ട് കോ ഓർഡിനേറ്റർ കെ ടി പോൾ എന്നിവർ സംസാരിച്ചു.