അങ്കമാലി: ആഴകം സെന്റ്മേരീസ് യാക്കോബായ പള്ളിയുടെ വരാന്തയിൽ ഏകദേശം 4 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ 3 മണിയോടെ പള്ളിയുടെ പിൻഭാഗത്തെ വരാന്തയിൽ പള്ളിയിലെ കപ്യാരാണ് കുഞ്ഞിനെ കണ്ടത്. തുണിയിൽ കിടത്തിയ കുട്ടിയുടെ സമീപത്ത് പാൽകുപ്പിയും വച്ചിരുന്നു. ഒരു സ്ത്രീയെ കണ്ടതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ കുഞ്ഞിനെ ഉടനെ തന്നെ അങ്കമാലിയിലെ സ്വകാര്യആശുപത്രിയിലേക്കു കൊണ്ടുപോയി.