കൊച്ചി: ഇന്ത്യൻ ഓയിൽ ഉപഭോക്തൃദിനം ആഘോഷിച്ചു. ഇന്ത്യൻ ഓയിൽ കേരള സംസ്ഥാനമേധാവിയും ചീഫ് ജനറൽ മാനേജരുമായ വി.സി. അശോകൻ ഫ്ളാഗ് ഒഫ് ചെയ്തു. മരടിലെ പുതിയ ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റായ കൊക്കോയിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സംവിധായകനും ചലച്ചിത്ര, മിമിക്രി താരവുമായ രമേഷ് പിഷാരടി മുഖ്യാതിഥിയായി. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വി.സി. അശോകൻ പറഞ്ഞു. ഉദയംപേരൂർ ഇൻഡേൻ ബോട്ട്‌ലിംഗ് പ്ലാന്റ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഉപഭോക്തൃദിനാചരണം നടത്തി. പൊതുജനങ്ങൾക്ക് എൽ.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ പ്രവർത്തനം കാണാൻ സൗകര്യം ഒരുക്കിയിരുന്നു.