വൈപ്പിൻ: നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് യു.ഡി.എഫ് ശാക്തീകരിക്കുന്നതിന് വേണ്ടി വൈപ്പിൻ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി പു:നസംഘടിപ്പിക്കണമെന്ന് ആർ.എസ്.പി വൈപ്പിൻ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി പി.ടി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ കെ സാലിഹ്, കെ എസ് സുഭാഷ് , കെ വി സുധീർബാബു, കെ ഡി രമണി തുടങ്ങിയവർ സംസാരിച്ചു.