covid

കൊച്ചി: ജില്ലയിൽ ഇന്ന് 893 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 812 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 63 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല.

12 ആരോഗ്യ പ്രവർത്തകരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നേരത്തെ ചികിത്സയിലായിരുന്ന 761 പേർ രോഗ മുക്തിനേടിയിട്ടുണ്ട്. അതേസമയം 923 പേരെ കൂടി ഇന്നലെ പുതുതായി നിരീക്ഷണത്തിലാക്കി. ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 26344 ആണ്. ഇതിൽ 25925 പേർ വീടുകളിലും 23 പേർ കൊവിഡ് കെയർ സെന്ററുകളിലും 416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. രോഗം സ്ഥിരീകരിച്ച 145 പേരെ ആശുപത്രിയിൽ/ എഫ്.എൽ.റ്റി.സി. യിൽ പ്രവേശിപ്പിച്ചപ്പോൾ നേരത്തെയുണ്ടായിരുന്ന 145 പേരെ ഡിസ്ചാർജ് ചെയ്തു.

ജില്ലയിൽ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6672 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.