kochuthressiya

ആലുവ: റോഡ് മുറിച്ച് കടക്കുമ്പോൾ ദേശീയപാതയിൽ കമ്പനിപ്പടിക്ക് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തായിക്കാട്ടുകര തുണ്ടത്തിൽ വീട്ടിൽ ജോസിന്റെ ഭാര്യ കൊച്ചുത്രേസ്യയാണ് (66) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തായിക്കാട്ടുകര സഹകരണ ലാബ്, പോസ്റ്റോഫീസ് എന്നിവിടങ്ങളിൽ താത്കാലിക ജീവനക്കാരിയായിരുന്നു. ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മക്കൾ: ഷീജ, സാബു, ഷീന. മരുമക്കൾ: ജോസ്, ഷിജി.