lilly-58

കോതമംഗലം: പോത്താനിക്കാട് പോസ്റ്റ് ഓഫീസിനു സമീപത്തെ കിണറ്റിൽ പോസ്റ്റൽ മഹിളാ പ്രധാൻ ഏജന്റിനെ മരിച്ചനിലയിൽ കണ്ടെത്തി. ആനത്തുഴി മറ്റനായിൽ പരേതനായ രവിയുടെ ഭാര്യ ലില്ലിയാണ് (58) മരിച്ചത്. ബുധനാഴ്ച്ച മുതൽ ലില്ലിയെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പോത്താനിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. കൊവിഡ് പരിശോധനക്കു ശേഷം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌കരിക്കും. മക്കൾ: കുക്കു, ധന്യ.