sunil-p

കളമശേരി :മനുഷ്യനെ നവീകരിക്കാനും തന്നിൽ നിന്ന് മോചിപ്പിക്കാനുമുള്ള ഉപാധിയാണ് വായനയെന്നും എന്നാൽ വായനയുടെ ക്രമം മാറുകയാണെന്നും ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. വായന കൂടുന്നുണ്ടെങ്കിലും പ്രയോജനപ്രദമായ വായനയാണ് നടക്കുന്നത്. സർഗാത്മക കൃതികളുടെ വായന വല്ലാതെ കുറയുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്ക്.
നാം എന്ത് വായിക്കണമെന്ന് മറ്റുള്ളവരാണ് തീരുമാനിക്കുന്നത്. കഴിഞ്ഞ ആറുമാസമായി സ്വർണക്കടത്തും ഡോളർ കടത്തുമാണ് മുഖ്യധാരാ മാധ്യമങ്ങൾ വാർത്തയാക്കുന്നത്. എന്നാൽ ജീവൽ പ്രധാന ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം അർഹിക്കുന്ന പ്രാധാന്യത്തോടെ നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കുസാറ്റിൽ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ വായനയുടെ സാമൂഹികത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി കെ സോമൻ അദ്ധ്യക്ഷനായി. ഡോ.കെ വി കഞ്ഞികൃഷ്ണൻ, അഡ്വ. കെ മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.