കൊച്ചി: സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപക സംഘടന നേതാക്കൾക്ക് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രഅയപ്പു നൽകി. അദ്ധ്യാപക ഭവനിൽ നടന്ന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ചെയർമാൻ ആർ. അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപക സംഘടന നേതാക്കളായ കെ. മോഹൻകുമാർ , ഡോ. സാബുജി വർഗീസ്, എം. രാധാകൃഷ്ണൻ , കെ. മുഹമ്മദ് ഇസ്മയിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.എസ്. മനോജ്, സി.ടി.പി. ഉണ്ണി മൊയ്തീൻ, ആർ. രാജീവൻ, സി. ജോസുകുട്ടി, ഡോ.എസ്. സന്തോഷ്, കെ.എ. വർഗീസ്, ഒ. ഷൗക്കത്തലി, ഷാജു പുതൂർ, ഡോ.കെ.എം. തങ്കച്ചൻ , കെ.ആർ. മണികണ്ഠൻ, ടി.എൻ. വിനോദ് വി.പി സാജൻ സ്വാഗതവും ജോയ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.