കൊച്ചി: ശ്രീസിദ്ധിവിനായക ട്രസ്റ്റ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ കരിമുകൾ വേളൂർ ' ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിൽ ആരംഭിച്ച അയപ്പഭാഗവത മഹായജ്ഞം ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 8ന് ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരിയുടെ കാർമികത്വത്തിൽ പടിപൂജയും നടക്കും. യജ്ഞാചാര്യൻമാരായ എടത്തല വിജയൻ തന്ത്രി, ആർ. ബാബു സ്വാമി, ബൈജു ചേർത്തല, ഭക്തിപ്രിയ രമാദേവി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.