കൊച്ചി : ഭവന നിർമാണത്തിന് പുതിയ ആശയങ്ങൾ അനിവാര്യമെന്ന് മുൻ നെതെർലാൻഡ് അംബാസിഡർ വേണു രാജാമണി പറഞ്ഞു. വൈറ്റില ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നോവേഷൻസിലെ (ആസാദി) ഈവർഷത്തെ പ്രവേശനോത്സവം 'ഡൗൺ ഫെസ്റ്റ് 2020' ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ധനസ്ഥിതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ വീടുകൾ നിർമിക്കുന്നതിനും ചേരികളും പൊതു ശൗചാലയങ്ങളും പൊതുസ്ഥലങ്ങളും, സർക്കാർ ഓഫീസുകളും ഭംഗിയാക്കുന്നതിലും പുതിയ തലമുറ ആർക്കിടെക്ടുകൾ ശ്രദ്ധനൽകണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് ചെയർമാനും ഡയറക്ടറുമായ ആർക്കിടെക്ട് പ്രൊഫ. ബി ആർ അജിത്, പ്രിൻസിപ്പൽ ആർക്കിടെക്ട് എസ്.ആർ. വിപിൻ, ആർക്കിടെക്ട് ആർ. ഗോപകുമാർ തുടങ്ങിയവരും പ്രസംഗിച്ചു.