accuced-1
അറസ്റ്റിലായ സുധീർ

കൊച്ചി: കൊല്ലം സ്വദേശിയായ യുവാവിന് അമിതമായി മയക്കുമരുന്നുനൽകി അബോധാവസ്ഥയിലാക്കിയശേഷം എറണാകുളത്തെ ലോ‌ഡ്ജ് മുറിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തെ ചേരാനല്ലൂർ പൊലീസ് കൊല്ലത്തുനിന്ന് അറസ്റ്റുചെയ്തു.

കൊല്ലം പെരുമ്പുഴ സ്വദേശി സുധീർ (32), കിളികൊല്ലൂർ സ്വദേശി മുഹമ്മദ് മുസ്തഫ (23) എന്നിവരാണ് പിടിയിലായത്. കൊല്ലം കുറ്റിച്ചിറ സ്വദേശിയായ സിയാദ് എന്ന യുവാവിനാണ് പ്രതികൾ അമിതമായ ഡോസിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയത്. കാൻസർ രോഗികൾക്ക് വേദനസംഹാരിയായും, സെഡേഷനുവേണ്ടിയും ഉപയോഗിക്കുന്ന ഗുളികയാണ് യുവാവിന് നൽകിയത്. ഇത്തരം ഗുളികകൾ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് അനധികൃതമായി വാങ്ങി ലഹരിമരുന്നായി ഉപയോഗിക്കുകയും യുവാക്കൾക്കിടയിൽ വിൽപ്പനനടത്തുകയും ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികൾ. എറണാകുളം പോണേക്കരയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരിമരുന്ന് വില്പന നടത്തുന്നതിനിടെയാണ് സിയാദിന് അമിതമായ ഡോസിൽ മയക്കുമരുന്നു നൽകിയത്. മരണകാരണമായേക്കാവുന്നവിധം അബോധാവസ്ഥയിലായതോടെ സിയാദിനെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നു. പിന്നീട് സിയാദിന്റെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞപ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെതുട‌ന്നാണ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. എറണാകുളം എ.സി.പി കെ.ലാൽജിയുടെ നേതൃത്വത്തിൽ ചേരാനല്ലൂർ സ്റ്റേഷനില എസ്.ഐമാരായ കെ.ആർ. രൂപേഷ്, കെ.എസ്. സുരേഷ്, ജോസഫ് രാജു, എ.എസ്.ഐ മാരായ ഷുക്കൂ‌ർ, വി.എ. വിജയകുമാ‌ർ, സി.സി.പി.ഒ സിഗോഷ്, സി.പി.ഒമാരായ എൻ.എ. അനീഷ്, പ്രശാന്ത് ബാബു, ഷമീർ, ശ്രീരാജ്, പ്രതീഷ്, നിതിൻ ജോൺ എന്നിവരാണ് പ്രതികളെ അറസ്

accuced-2
അറസ്റ്റിലായ മുഹമ്മദ്

റ്റുചെയ്തത്.

ഈ കേസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയയെക്കുറിച്ചും കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇത്തരം മാരകമായ ലഹരിഗുളികകൾ വില്പന നടത്തുന്ന മെഡിക്കൽസ് ഷോപ്പുകളും സ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.