കൊച്ചി: വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റീസിനെ തിരഞ്ഞെടുക്കാൻ ഈമാസം 14 ന് രാവിലെ 10 ന് അഭിമുഖം നടത്തും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യോഗ്യത, മുൻപരിചയം തുടങ്ങിയവയുടെ രേഖകളും അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.