pict
അങ്കമാലി എൻ.ആർ.ഐ. അസോസിയേൻ തവളപ്പാറ സ്റ്റാനി ഭവനു സൗജനുമായി നൽകിയ വാഹനത്തിൻ്റെ താക്കോൽദാനം റോജി.എം.ജോൺ, എം.എൽ.എ.നിർവ്വഹിക്കുന്നു.

കാലടി: മഞ്ഞപ്ര-തവളപ്പാറയിൽ പ്രവർത്തിക്കുന്ന സ്റ്റാനി ഭവൻ വൃദ്ധസദനത്തിന് അങ്കമാലി എൻ.അർ.ഐ അസോസിയേഷൻ അബുദാബി സംഘടന ഒരു വാഹനം സൗജന്യമായി നൽകി.വാഹനത്തിന്റെ താക്കോൽദാനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. ലതീഷ് ചുള്ളി അദ്ധ്യക്ഷനായി. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ, മുൻ പ്രസിഡന്റ് ചെറിയാൻ തോമസ്,സ്റ്റാനി ഭവൻ സുപ്പീരിയർ സിസ്റ്റർ ലുമിന എന്നിവർ സംസാരിച്ചു.