pally
കോതമംഗലം ചെറിയപള്ളി സംരക്ഷിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി സംഘടിപ്പിച്ച ഉപവാസം വാരപ്പെട്ടി പഞ്ചായത്ത് മെമ്പർ ബേസിൽ യോഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമൻ ചെറിയപള്ളിയിൽ അടക്കിയിരിക്കുന്ന പരിശുദ്ധ യൽദോ ബസേലിയോസ് ബാവയുടെ അടക്കിയയിടവും പള്ളിയും സംരക്ഷിക്കുവാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് മതമൈത്രി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സമിതി സംഘടിപ്പിക്കുന്ന ഉപവാസം വാരപ്പെട്ടി പഞ്ചായത്ത് മെമ്പർ ബേസിൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് അസോസിയേഷൻ സെക്രട്ടറി എബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി.യു. കുരുവിള മുഖ്യപ്രഭാഷണം നടത്തി.

മുനിസിപ്പൽ കൗൺസിലർ വൽസ ജോർജ്, ഷെർലി മർക്കോസ്, മിനി എൽദോസ് , ആൻസി മർക്കോസ്, മേരി ജോർജ് , ജെസി മത്തായി, ബീന കുര്യാക്കോസ്, ജി നി ജോർജ് , സാറക്കുട്ടി ജോർജ് , മറിയക്കുട്ടി മാത്യു, മേരി പൗലോസ്, മേരി ഏബ്രഹാം, ആൻസി മർക്കോസ്, സിബി എൽദോ, ഏല്യാമ്മ മത്തായി എന്നിവർ പ്രസംഗിച്ചു.