കൊച്ചി: റോബോട്ടിക്‌സ് കമ്പനിയായ ഇങ്കർ റോബോട്ടിക്ക്‌സ് 13, 14, 15 തിയതികളിൽ തൃശൂരിൽ വ്യവസായിക ഓട്ടോമേഷനിൽ ശില്പശാല സംഘടിപ്പിക്കുന്നു. വ്യവസായിക ഓട്ടോമേഷനിൽ പ്രമുഖരായ മുംബയ് കേന്ദ്രമായ അബ്‌സല്യൂട്ട് മോഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായിക ഓട്ടോമേഷനിൽ പരിചയസമ്പന്നരായ അലിസ്റ്റർ ഡിസിൽവ സെഷനുകൾ നയിക്കുക. ചെറുകിട, സൂക്ഷ്‌വ്യവസായ ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ്, ക്രൈസ്റ്റ് കോളജ് ഒഫ് എൻജിനീയറിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയക്കര എന്നിവർ സെഷനുകൾ ഉദ്ഘാടനം ചെയ്യും. ഓരോ ദിവസവും നാലു മണിക്കൂർ നീണ്ട സെഷനിൽ 24 പേർക്ക് വീതം വ്യവസായിക വിദഗ്ദ്ധരിൽ നിന്ന് പരിശീലനം ലഭിക്കും. അന്വേഷണങ്ങൾക്ക് : 7356333471