ആലുവ: മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട കടുങ്ങല്ലൂർ കയന്റിക്കര കൊല്ലംകുന്നിൽ മുഹമ്മദാലിയുടെ കുടുംബത്തിന് ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ നിർവഹിച്ചു. വാർഡ് മെബർ എം.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ട്രീസാ മോളി, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ സീനിയർ മനേജർ ലെത്തീഫ് കാസിം, എഞ്ചീനീയർ വൈശാഖ്, കെ.എസ്. താരാനാഥ്, ടി.ജെ. ടൈറ്റസ്, ശ്രീകുമാർ മൂലേപ്പിള്ളി, ടി.എം. കെബീർ, ടി.എച്ച്. നൗഷാദ്, ഇ.എം. മുഹമ്മദാലി, പി.കെ. അബ്ദുൾ കരീം, പി.എ. അബ്ദുൾ ഹമീദ്, കെ.എ. ഷംസുദ്ദീൻ, ടി.കെ. ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.