അങ്കമാലി: കേരളത്തിൽ മാനവീകതയെ ഉണർത്തുന്ന നവ നവോത്ഥാനം വളരണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കിടങ്ങൂർ വി.ടി ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നവോത്ഥാനത്തിന്റെ നേട്ടം മാനവീകതയുടെ ഉയരത്തിലെത്തിയില്ല. കമ്പോള സംസ്കാരം നവോത്ഥാനത്തിന്റെ വളർച്ച തടഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പ്രതിസന്ധിയുടെ അടിസ്ഥാനം മാനവീകതയും കമ്പോളവും തമ്മിലുള്ള സംഘർഷമാണെന്നും അദ്ദേഹം പറഞ്ഞു.വി.ടി സ്മാരക നിലയത്തിൽ നടന്ന ചടങ്ങിൽ റോജി എം ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. വി.ടി സ്മാരക സാഹിത്യ പുരസ്കാരം അരങ്ങ് മനുഷ്യനെ തേടുന്നു എന്ന കൃതിക്ക് രചയിതാവ് ഇ.ഡി. ഡേവീസിന് വിടി ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.തോമസ് മാത്യു, സമ്മാനിച്ചു.ഡോ.എം.എൻ.കാരശേരി വിടി അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരൻ വത്സലൻ വാതുശേരി അവാർഡ് കൃതി പരിചയപ്പെടുത്തി. കവി എൻ . കെ. ദേശം, ബെന്നി ബഹനാൻ എം.പി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് , ബ്ലോക് പഞ്ചാ വൈസ് പ്രസിഡന്റ് എം.ഒ. ജോർജ് ,തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, ഡോ. സി.എം നീലകണ്ഠൻ, കെ.എൻ വിഷ്ണു , എൻ എൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.ട്രസ്റ്റ് ഭരണ സമിതിയും , മനേജിങ് കമ്മിറ്റിയും തിരെഞ്ഞെടുത്തു.