കൊച്ചി: മഹാകവി കുമാരനാശാന്റെ 97 ാം ചരമവാർഷികദിനമായ 16 ന് ചതയോപഹാരം ഗുരുദേവട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയുടെയും ആഭിമുഖ്യത്തിൽ അനുസ്‌മരണം സംഘടിപ്പിക്കും. കലൂർ ആസാദ് റോഡിലെ ഗുരുദേവക്ഷേത്രത്തിൽ ഉച്ചയ്ക്ക് 3ന് ചേരും. അനുസ്‌മരണസദസിൽ ഗുരുധർമ്മപ്രചാരകൻ ചേന്ദമംഗലം എം.വി. പ്രതാപൻ പ്രഭാഷണം നടത്തും. കലൂർ എ.സി.എസ് സ്കൂൾ മാനേജർ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, ടി.എം. രഘുവരൻ, വി.എൻ. ജഗദീശൻ, പി.എം. മനീഷ്, കലൂർ ശാഖായോഗം സെക്രട്ടറി ഐ.ആർ. തമ്പി എന്നിവർ പ്രസംഗിക്കും.