soap

കൊച്ചി: കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്ക് രണ്ട് ലക്ഷം ടാബ്‌ലറ്റ് സോപ്പുകൾ കൊടുവള്ളിയിലെ ഓറിയൽ ഇമാറ വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം ഓറിയൽ ഇമാറ എം.ഡി. കെ.സി. ജാബിറിൽ നിന്ന് ആദ്യബാച്ച് ഏറ്റുവാങ്ങി ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ഡയറക്ടർമാരായ സി.പി. നാസർ കോയ, എൻ.പി. മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.