നെടുമ്പാശേരി: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവ്വത്തുശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. നെടുമ്പാശേരി മേഖലാതല ഉദ്ഘാടനം പൂവത്തുശ്ശേരിയിൽ പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാജു സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് സി. പി. തരിയൻ, പി. പി. ശ്രീവത്സൻ, കെ.കെ. പൗലോസ്, കെ.ടി. ജോയി, എൻ.എ. അബൂബക്കർ, ഹേമ അനിൽ, സന്ധ്യ സിജു എന്നിവർ പ്രസംഗിച്ചു.
.