നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ. ഇട്ടൂപ്പിന്റെ 14 -ാമത് ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. ബിനീഷ്, ബീന ഷിബു, കെ.എ. വറീത്, കെ.എ. ധനേഷ് എന്നിവർ സംസാരിച്ചു.