tv-pradheesh
പാറക്കടവ് ബ്ലോക്ക് തല സാക്ഷരതാ തുല്ല്യത പഠന ക്ലാസുകളുടെ ഉദ്ഘാടനം പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിക്കുന്നു

നെടുമ്പാശേരി: പാറക്കടവ് ബ്ളോക്ക് സാക്ഷരതാ മിഷൻ തുല്യതാ പഠന ക്ലാസുകൾ ചെങ്ങമനാട് ഗവൺമെന്റ് സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി അദ്ധ്യക്ഷയായിരുന്നു. സാക്ഷരതാ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ സുബൈദ, ബ്ലോക്ക് പഞ്ചായത്തഗം ഷബീർ അലി, ഗ്രാമ പഞ്ചായത്ത് മെമ്പർ സി.എസ്. അസീസ്, സാക്ഷരതാ നോഡൽ പ്രേരക് ഷൈനി എന്നിവർ സംസാരിച്ചു.