bjp
മൂവാറ്റുപുഴയിൽ നടന്ന മഹിളാമോർച്ച പ്രവർത്തക സംഗമം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വി സി ഷാബു ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രവർത്തക സംഗമം നടത്തി. ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം ഓഫീസിൽ നടന്ന സംഗമം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വി സി ഷാബു ഉദ്ഘാടനം ചെയ്തു . മഹിളാമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ. പി തങ്കകുട്ടൻ, അരുൺ പി. മോഹൻ , സെക്രട്ടറി കെ. കെ .അനീഷ് കുമാർ, എന്നിവർ സംസാരിച്ചു. മഹിളാ മോർച്ചയുടെ പ്രധാന പ്രവർത്തകർ പങ്കെടുത്തു.